തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ മാറിമാറി ഭരണം നടത്തുന്ന സിപിഐഎമ്മിനോടും കോണ്‍ഗ്രസിനോടുമുള്ള അസംതൃപ്തി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെയും വികസന പരിപാടികളുടെയും അംഗീകാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ബാര്‍കോഴ കേസും സോളാര്‍ കേസും കോണ്‍ഗ്രസിന്റെ കാലത്തായിരുന്നെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണകടത്തും ആഴക്കടല്‍ മീന്‍പിടുത്ത കരാറിന്റെ പേരിലുള്ള തട്ടിപ്പും നടന്നു. പിന്‍വാതില്‍ നിയമനം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ശബരിമലയും ലൗ ജിഹാദും കേരളത്തിലെ ജനങ്ങളെ വളരെ ആശങ്കയിലാഴ്ത്തി. ഈ വിഷയങ്ങളില്‍ രണ്ട് മുന്നണികളും എടുത്തിട്ടുള്ളത് ഇരട്ടത്താപ്പ് സമീപനമാണെന്നും മുരളീധരന്‍ പറഞ്ഞു.