കൊൽക്കത്ത: ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വൻ വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക. സർക്കാർ ജോലിയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നതാണ് പത്രികയിലെ ആകർഷണങ്ങളിൽ ഒന്ന്.
മത്സ്യതൊഴിലാളികള്‍ക്ക് വർഷം 6000 രൂപ, മത്സ്യവകുപ്പ്, കർഷകർക്ക് വർഷം 18000 രൂപ, ആയുഷ്മാന്‍ ഭാരത് യോജന നടപ്പിലാക്കും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍. ബംഗാളിനെ കൊള്ളയടിച്ച മമത ബാനർജിയുടെ ഭരണം കഴിഞ്ഞു എന്ന് ബംകുരയയിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിന്റെ ഭാവി വെച്ച് കളിക്കുന്ന മമത ബാനർജിയുടെ ഭരണം കഴിഞ്ഞു എന്നും രാമ ഭക്തരെ ആക്രമിച്ചവരെ താഴെ ഇറക്കാന്‍ ജനം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
എന്നാൽ രാജ്യദ്രോഹികള്‍ക്കും വഞ്ചകർക്കും ജനം മറുപടി നല്‍കുമെന്ന് മേദിനിപൂരില്‍ 3 റാലികളില്‍ പങ്കെടുത്ത മമത ബാനർജി പ്രതികരിച്ചു. വഞ്ചകരെ തിരിച്ചറിയുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും പണം ഉപയോഗിച്ച് വോട്ട് നേടുന്നവരുടെ കെണിയില്‍ വീഴരുതെന്നും മമത പറഞ്ഞു.