കൊച്ചി: തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വികസനത്തിനു വേണ്ടി ഇടതുപക്ഷം വോട്ട് ചോദിക്കുമ്പോള്‍ സര്‍ക്കാറിനെതിരെയാണ് പ്രതിപക്ഷം വോട്ട് ചോദിക്കുന്നത്. കെ റെയില്‍ ആണ് യു.ഡി.എഫും ബി.ജെ.പിയും പ്രചരണ ആയുധമാക്കുന്നത്.
മൂന്ന് മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചരണം നടത്തുന്നത്. ഉറച്ച മണ്ഡലമായ തൃക്കാക്കര കൈവിട്ടാല്‍ യു.ഡി.എഫ് എന്ന മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ അതു സാരമായി ബാധിക്കും. ലോകസഭ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. ഇടതുപക്ഷത്തെ സംബന്ധിച്ച് പരാജയപ്പെട്ടാല്‍ അത് കെ റെയിലിനു എതിരായ വിധി എഴുത്തായാണ് വിലയിരുത്തപ്പെടുക. ബി.ജെ.പിക്ക് വോട്ട് വര്‍ദ്ധിപ്പിക്കേണ്ടതും ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന ഉത്തരവാദിത്വമാണ്. മൂന്നു മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
വീറും വാശിയും നിറഞ്ഞ ഈ മത്സരത്തില്‍ മൂന്നു മുന്നണികളും വിജയം അവകാശപ്പെടുപ്പോള്‍ വോട്ടര്‍മാര്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ട്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ വോട്ടര്‍മാര്‍ എക്‌സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണം ചുവടെ…( വീഡിയോ കാണുക)
EXPRESS KERALA VIEW