ദേശീയ ടീമിന്റെ കോച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുവെന്ന് പെപ് ഗാര്‍ഡിയോള

Pep Guardiola

മാഞ്ചസ്റ്റര്‍ സിറ്റി: ദേശീയ ടീമിന്റെ കോച്ചാവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ക്ലബ് ഫുട്‌ബോള്‍ കോച്ച് പെപ് ഗാര്‍ഡിയോള. ബെല്‍ജിയത്തില്‍ നടന്ന ഒരു ചടങ്ങില്‍ ആണ് പെപ് മനസ് തുറന്നത്. ക്ലബ് ഫുട്‌ബോളില്‍ നിന്നും മാറി ഒരു ദേശീയ ടീമിന്റെ കോച്ചാവണമെന്നും ലോകകപ്പിലും യൂറോ കപ്പിലും പങ്കെടുത്തു നേട്ടങ്ങള്‍ സ്വന്തമാക്കണം എന്നുമാണ് പെപ് പറഞ്ഞത്.

സ്‌പെയിനിലും ജര്‍മനിയിലും പുറമെ ഇംഗ്ലണ്ടിലും നേട്ടങ്ങള്‍ സ്വന്തമാക്കിയ പെപ് ഗാര്‍ഡിയോള തന്റെ കരിയറില്‍ 23 മേജര്‍ ട്രോഫികള്‍ ആണ് ആകെ വാരി കൂട്ടിയിട്ടുള്ളത്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു എന്നും എന്നാല്‍ ഭാവിയില്‍ തന്റെ സ്വപ്നം സാഷാത്കരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും അദേഹം പറഞ്ഞു.

Top