ലണ്ടന്‍: ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ നേട്ടമാണ് പെപിനെ മികച്ച പരിശീലകനാക്കിയത്. പെപ് ഗ്വാര്‍ഡിയോളയിലൂടെയാണ് ആദ്യമായി ഒരു സ്‌പെയിന്‍ സ്വദേശി ഫിഫയുടെ മികച്ച പരീശീലകനായി മാറുന്നത്. പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ തന്റെ നേട്ടങ്ങള്‍ക്ക് കാരണം ബാഴ്‌സലോണയാണെന്ന് പറയുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍.
ബാഴ്‌സലോണ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായാണ് 2009ലെ താരങ്ങളെ വിലയിരുത്തുന്നത്. 2008 മുതല്‍ 2012 വരെ പെപ് ഗ്വാര്‍ഡിയോള ബാഴ്‌സലോണ മാനേജരായിരുന്നു. പിന്നാലെ 2013 മുതല്‍ 2016 വരെ ബയേണ്‍ മ്യൂണികിന്റെ പരിശീലകനായി.
തന്റെ ഹൃദയത്തിലുള്ള ക്ലബാണ് ബാഴ്‌സലോണ. താന്‍ ഇവിടെ നില്‍ക്കുന്നതിന് കാരണം ബാഴ്‌സലോണയാണ്. തന്റെ ജീവിതത്തിന്റെ ഭാഗമാണ് ബാഴ്‌സലോണയെന്നും സിറ്റി പരിശീലകന്‍ പ്രതികരിച്ചു. 2009ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ട്രെബിള്‍ നേട്ടം പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കിയിരുന്നു.