മാനേജര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഏപ്രില്‍ മാസത്തെ അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് ഗ്വാര്‍ഡിയോള മാനേജര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കുന്നത്.
കഴിഞ്ഞ മാസത്തില്‍ പെപിന്റെ കീഴില്‍ സിറ്റി നടത്തിയ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കരിയറില്‍ ഇതുവരെ ഏഴു തവണ പ്രീമിയര്‍ ലീഗിന്റെ പുരസ്‌കാരം പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കിയിട്ടുണ്ട്.
ഏപ്രിലില്‍ മാഞ്ചസ്റ്റര്‍ സിറ്റി കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു. ഇപ്പോള്‍ ലീഗില്‍ ഒന്നാമത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഒരു ജയം കൂടി നേടിയാല്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കും.