ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പെപ്‌സി, കോക്ക കോള ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു. മറീനയില്‍ ഒത്തുകൂടിയപ്പോഴാണ് മള്‍ട്ടിനാഷനല്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചത്.
അടുത്തമാസം ഒന്നുമുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് സംസ്ഥാനത്തെ രണ്ടു ട്രേഡ് അസോസിയേഷനുകള്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കി. തമിഴ്‌നാട് വാനിഗര്‍ സംഘം, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജ്യൂസ്, കുപ്പിവെള്ളം, ചിപ്‌സ്, ഓട്ട്‌സ് തുടങ്ങിയവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിജ്ഞയും പ്രക്ഷോഭത്തിനിടെ എടുത്തിരുന്നു.