പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവം ; പൊലീസിനെതിരെ മന്ത്രി ഇപി ജയരാജന്‍

EP Jayarajan

കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍. ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ എഴുതിച്ചേര്‍ത്ത എഫ്‌ഐആര്‍ ആണെന്നും ആര്‍എസ്എസ് പ്രേരണയാണ് എഫ്‌ഐആറിന് പിന്നിലെന്നും ജയരാജന്‍ ആരോപിച്ചു.

പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞതെന്നും സംഭവം സര്‍ക്കാര്‍ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.

പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനാണ് എന്നായിരുന്നു എഫ്‌ഐആര്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്‌ഐആറിലുണ്ട്.

Top