പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ സ്റ്റേഷനില്‍ ഹാജരാക്കി

cpm

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയ ബോംബേറു കേസിലെ പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. ഇന്നലെയാണ് പേരാമ്പ്ര സ്റ്റേഷനില്‍ കയറി ബോംബേറ് കേസില്‍ പ്രതിയായ സി.പി.എം സജീവ പ്രവര്‍ത്തകന്‍ സുധാകരനെ സി.പി.എം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലമായി മോചിപ്പിച്ചത്. സംഭവത്തില്‍ പതിനഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവം വിവാദമാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് പ്രതിയെ സിപിഎമ്മുകാര്‍ സ്റ്റേഷനില്‍ ഹാജരാക്കി തടിതപ്പിയത്. പേരാമ്പ്ര അമ്പാടിത്താഴെ ശിവജി സേനാ പ്രവര്‍ത്തകനായ വിഷ്ണുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് സുധാകരന്‍.

Top