പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി സൗജന്യ ഉച്ചഭക്ഷണം

TP Ramakrishnan

കോഴിക്കോട് : പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.

താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുമാസത്തെ ഭക്ഷണം നല്‍കാനുള്ള തുകയുടെ ചെക്ക് പേരാമ്പ്ര മേഴ്സി കോളേജ് എംഡി രമ ബാലന്‍ മന്ത്രിക്ക് കൈമാറി.

മേഴ്സി കോളജിലെ അധ്യാപകരും രക്ഷിതാക്കളും മനുഷ്യസ്നേഹപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രി യൂണിറ്റിനെയാണ് പാചക ചുമതല ഏല്‍പിച്ചിരിക്കുന്നത്. അത് അവര്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

Top