പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഗോവയില്‍ നടക്കും

മ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച ഗോവയില്‍ നടക്കും. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ 147 മിനിറ്റ് ദൈര്‍ഘ്യമുള്ള സെന്‍സര്‍ കോപ്പിക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

തമിഴിലെ പ്രമുഖ സംവിധായകനായ റാം ഒരുക്കിയ ചിത്രത്തില്‍ അഞ്ജലിയാണ് നായിക. തങ്കമീന്‍കള്‍ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന ദേശീയ അവാര്‍ഡ് ജേതാവ് സാധന സര്‍ഗം പേരന്‍പില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നുണ്ട്.

തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന അഞ്ജലി ട്രാന്‍സ്‌ജെന്‍ഡറാണ്. സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പില്‍ അഭിനയിക്കുന്നുണ്ട്.

Top