കുടുംബാംഗങ്ങളെയെല്ലാം തൃപ്തിപ്പെടുത്താന്‍ ‘സ്‌പോര്‍ടി പെര്‍ഫോര്‍മന്‍സ്’ കാര്‍ എന്ന സങ്കല്‍പം മിക്കവരും ഉപേക്ഷിക്കുകയാണ് പതിവ്. 50,000 രൂപയ്ക്ക് താഴെ ചിലവുള്ള പെര്‍ഫോമന്‍സ് മോഡിഫിക്കേഷനുകള്‍ നത്തിയാല്‍ കാറിന്റെ പ്രകടനം മെച്ചപ്പെടുത്താം.
എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഇസിയു റീമാപ് സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നത്. ഇതു മുഖേന ആവശ്യമായ കരുത്തും ടോര്‍ഖും ഒരുപരിധി വരെ കാറില്‍ നിന്നും നേടാന്‍ സാധിക്കും.
കാറിനെ സംബന്ധിച്ചു ടയറുകള്‍ നിര്‍ണായക ഘടകമാണ്. ടയറുകളെ ആശ്രയിച്ചാണ് കാറിന്റെ പ്രകടനവും കോര്‍ണറിംഗ് ശേഷിയും. വളവുകളില്‍ വേഗത്തില്‍ കുതിക്കണമെങ്കില്‍ മികവാര്‍ന്ന ടയറുകള്‍ അനിവാര്യമാണ്. വീതിയേറിയ ടയറുകള്‍ കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുമെങ്കിലും ഇന്ധനക്ഷമത കുറയ്ക്കും.
എഞ്ചിനില്‍ നിന്നും കത്തിതീരുന്ന വാതകങ്ങളെ കൂടുതല്‍ അളവില്‍ പുറന്തള്ളുകയാണ് ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റുകളുടെ ലക്ഷ്യം. കസ്റ്റം നിര്‍മ്മിതമാണ് എക്‌സ്‌ഹോസ്റ്റ് പൈപുകള്‍.
ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റിനൊപ്പം ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്കും കാറിലുണ്ടെങ്കില്‍ കരുത്തുത്പാദനം പത്തു ശതമാനത്തോളമാണ് വര്‍ധിക്കുക. കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്കും പെര്‍ഫോമന്‍സ് എയര്‍ ഫില്‍ട്ടറും അടങ്ങുന്നതാണ് ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്ക്.
ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ മികച്ച പ്രകടനവും ശ്രദ്ധയും വാഹനങ്ങളില്‍ ലഭ്യമാക്കുന്നു.