റഷ്യന്‍ ലീഗ് മത്സരത്തില്‍ പന്ത് കൈമാറാന്‍ കരടി; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

ഴിഞ്ഞ ദിവസം റഷ്യന്‍ ലീഗിലെ മൂന്നാം ഡിവിഷന്‍ ക്ലബുകളായ എഫ്.സി ആന്റ്‌ഗുസ്റ്റ് നസ്‌റാനും മഷൂഖ് കെ.എം.വിയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് റഫറിക്ക് പന്ത് കൈമാറുന്നുതിന് വന്ന കരടി കാണികളില്‍ കൗതുകം പടര്‍ത്തിയിരിക്കുകയാണ്.

Performing-bear-Russian-match

ടിം എന്നു പേരുള്ള സാക്ഷാല്‍ ഒറിജിനല്‍ കരടി കയ്യിലുള്ള പന്ത് മാന്തിപ്പൊളിക്കാതെ വളരെ ശാന്തനായി റഫറിക്ക് കൈമാറുകയും കൈകള്‍ മുട്ടി കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവേശം പകരുകയും ചെയ്തു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫിഫ അത് നിഷേധിച്ചതായും പറയുന്നു.

എന്നാല്‍ ഇപ്പോള്‍ സംഭവം വിവാദത്തിലായിരിക്കുകയാണ്. ഫുട്‌ബോള്‍ മത്സരത്തിന് കരടിയെ കൊണ്ടുവന്ന് ഷോ കാണിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗസ്‌നേഹികള്‍. റഷ്യയുടെ ചിഹ്നമായി അറിയപ്പെടുന്ന യുറേഷ്യന്‍ ബ്രൗണ്‍ കരടിയെയാണ് മൈതാനിയില്‍ ഇറക്കിയതെന്നതും പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.

Top