പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ പുനരാവിഷ്‌കരിച്ചു

വയനാട്: പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ സംഘം അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ പെരിയ കല്യോട്ട് എത്തിയ ഉദ്യോഗസ്ഥര്‍ കൊലപാതകം പുനരാവിഷ്‌ക്കരിച്ചു. കൃപേഷും ശരത് ലാലും ബൈക്കില്‍ വരുമ്പോള്‍ ഒളിച്ചിരുന്ന എട്ടംഘ സംഘം റോഡിലേക്ക് ചാടിയിറങ്ങി ഇവരെ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുന്നതാണ് പുനരാവിഷ്‌ക്കരിച്ചത്.

ഇതിനായി പ്രദേശവാസികളായ എട്ടു പേരെയാണ് അന്വേഷണ സംഘം തെരഞ്ഞെടുത്തത്. മുഖംമൂടിയും ആയുധങ്ങളും ഇവര്‍ക്ക് നല്‍കി. അന്വേഷണ സംഘം ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണനോടും സഹോദരനോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം, സിബിഐ സംഘത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

Top