പെരിയ ഇരട്ടക്കൊലപാതകം; കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.സിബിഐ യ്ക്ക് കേസ് ഡയറി കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ഹര്‍ജി നല്‍കിയത് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ്.  കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ്.

കേസ് ഡയറി 24 മണിക്കൂറിനകം കൈമാറാന്‍ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന് രേഖകള്‍ കിട്ടിയിട്ടില്ലെന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചത്. രേഖകള്‍ കൈമാറാന്‍ നോട്ടീസ് നല്‍കിയിട്ടും ക്രൈം ബ്രാഞ്ച് തയാറാകുന്നില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കേസ് ഡയറി കോടതിക്ക് കൈമാറാം എന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെടുത്തത്. ഓഗസ്റ്റ് 25നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

Top