പെരിയയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നു; കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമം

fire

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ പെരിയയില്‍ അക്രമസംഭവങ്ങള്‍ വീണ്ടും തുടരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്.

ഞായറാഴ്ച പുലര്‍ച്ചെ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ തീയിടാന്‍ ശ്രമമുണ്ടാകുകയും, കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Top