ജല മലിനീകരണം; കേരളത്തിലെ ഏറ്റവും മലിനമായ പുഴ ‘പെരിയാര്‍’, പിന്നില്‍ പമ്പ

periyar

കോഴിക്കോട്: കേരളത്തിലെ ഏറ്റവും മലിനമായ പുഴ പെരിയാര്‍ പുഴയെന്ന് റിപ്പോര്‍ട്ട്. തൊട്ടു പിന്നില്‍ രണ്ടാംസ്ഥനത്ത് പമ്പയും മീനച്ചലാര്‍, കല്ലായിപ്പുഴ എന്നിവ മൂന്നും നാലും സ്ഥാനത്തും നില്‍ക്കുന്നു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ പുഴകളിലെ ജല ഗുണ നിലവാരത്തെക്കുറിച്ചുള്ള പഠനമാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് നടത്തിയത്. മലിനീകരണത്തില്‍ അഞ്ചാം സ്ഥാനത്ത് കരമനയാറാണ്.

പുഴയുടെ വിവിധ ഇടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വെള്ളത്തിലെ കോളിഫോം ബാക്ടീരിയ, രാസമാലിന്യങ്ങള്‍, ഓക്‌സിജന്റെ അളവ്, മറ്റ് മാലിന്യതോത് തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേരളത്തിലെ പുഴകളിലെ ജല ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചു

Top