“നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാന്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല” ; ഒടിയന്‍ വിമര്‍ശകരോട് പേളി

റിലീസായ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഒടിയന് നേരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് സിനിമയ്ക്ക് പിന്തുണയുമായി പേളി മാണി. സിനിമ കണ്ടെന്നും നെഗറ്റീവ് റിവ്യൂസിലൂടെ നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നുമായിരുന്നു പേളി പറയുന്നത്.

നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഡയലോഗാണ് വിമര്‍ശകരോട് പറയാനുള്ളത്. ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യു പോസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രവണത ഒഴിവാക്കേണ്ടതാണ്. ഏത് സിനിമ വന്നാലും ആദ്യദിനം തന്നെ റിവ്യൂ ഇട്ട് കുളമാക്കരുത്. അതിന് കഴിവുള്ളവര്‍ വേറെയുണ്ട്. മോഹന്‍ലാലിന്റെ ബ്രില്ല്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഇഷ്ടമായെന്നും പേളി വ്യക്തമാക്കി.

Top