കൊച്ചി : കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതികരിച്ച് ക്യഷി മന്ത്രി സുനില്‍ കുമാര്‍. ആര്‍ബിഐയുടേത് ജനദ്രോഹനടപടിയെന്നും ആവശ്യമെങ്കില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറെ നേരിട്ട് കാണുമെന്നും
കൃഷി മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും ബാങ്കേഴ്സ് സമിതി ഉടന്‍ ചേരുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. ബാങ്കേഴ്സ് സമിതി യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ഉടന്‍ കത്ത് നല്‍കും. മൊറട്ടോറിയം കടം എഴുതിതള്ളലല്ല. ആവശ്യമെങ്കില്‍ ആര്‍ബിഐ ഗവര്‍ണറെ കാണുമെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയായിട്ടാണ് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത്. കര്‍ഷകരെടുത്ത വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 31 വരെയാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 31 ന് അവസാനിച്ച മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.