ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി ഡിസിജിഐ. ബയോളജിക്കല്‍ ഇ യുടെ കുട്ടികള്‍ക്കുള്ള ‘കോര്‍ബേവാക്‌സ്’ വാക്‌സിനാണ് വിദഗ്ധ പരീക്ഷണത്തിന് അനുമതി നല്‍കിയത്. രാജ്യത്തെ 10 കേന്ദ്രങ്ങളില്‍ പരീക്ഷണം നടത്തും.
സര്‍ക്കാര്‍ 1500 കോടി രൂപ മുന്‍കൂറായി ബയോളജിക്കല്‍ ഇ ക്ക് നല്‍കി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. 30 കോടി വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ തുക നല്‍കിയത്.