കെട്ടിടം പണിയാൻ കെ റെയിലിന്റെ അനുമതി ആവശ്യമില്ല; വീട് നിർമ്മാണത്തിന് അനുമതി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ബഫര്‍ സോണിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സില്‍വര്‍ ലൈനില്‍ നിലവില്‍ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതര്‍ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നല്‍കി.

പഞ്ചായത്തില്‍ പണം അടച്ച ശേഷം വീടിന്റെ രണ്ടാംനില നിര്‍മ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സില്‍വര്‍ ലൈനിന്റെ പേരില്‍ പഞ്ചായത്ത് അധികൃതര്‍ വീട് നിര്‍മ്മാണം തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ റെയില്‍ അധികൃതര്‍ വിശദീകരണവുമായെത്തിയതും വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതും.

 

Top