ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തും; മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‌റെ അനുമതി

sreedevi

ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. മൃതദേഹം വിട്ടുകൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉടന്‍ കൈപറ്റും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി.

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ്. പരാതി കിട്ടിയാല്‍ വീണ്ടും അന്വേഷിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കേസന്വേഷണം മൂലം മൃതദേഹം വിട്ടു നല്‍കുന്നത് വൈകിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ദുബായ് ഭരണകൂടം അനുകൂല നിലപാട് സ്വീകരിച്ചത്. എംബാം ചെയ്യുന്ന മൃതദേഹം രാത്രിയോടെ മുംബെയിലെത്തിക്കും.

അതേസമയം, നടിയുടെ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് ഭര്‍ത്താവിനെ ചോദ്യം ചെയ്തത്. ബോണി കപൂറിന്റെ ബന്ധുക്കളെയും ദുബായ് പൊലീസ് ചോദ്യം ചെയ്തു.

Top