ആരാധനാലയ നിര്‍മ്മാണം; തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

കൊല്ലം : ആരാധനാലയങ്ങള്‍ പണിയുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്ന്‌  ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൗഹാര്‍ദവും ക്രമസമാധാനവും തകരാന്‍ ഇടയാക്കില്ലെന്ന് അധികാരികള്‍ ഉറപ്പാക്കണമെന്നും പ്രശ്‌നമുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിലവിലുള്ള ആരാധനാലയങ്ങള്‍ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവൃത്തികള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗതതടസ്സമോ ഉണ്ടാക്കരുത്. ഭാവിയില്‍ റോഡ് വികസനത്തിനും തടസ്സമാകരുതെന്നുമാണ് ഉത്തരവ്.

Top