മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടം നടത്താന്‍ അനുമതി

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വഴിയോരക്കച്ചവടത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാവിലെ കച്ചവടക്കാര്‍ പ്രതിഷേധിച്ചിരുന്നു. തെരുവ് കച്ചവടം ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.

തെരുവ് കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പൊലീസ് നിലപാട്.

ഞായറാഴ്ച മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനു പിന്നാലെ കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

 

Top