വനഭൂമിയില്‍ മരം മുറിക്കാന്‍ അനുമതി; റാന്നി മുന്‍ ഡിഎഫ്ഒയെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: റാന്നി മുന്‍ ഡിഎഫ്ഒ ഒ ഉണ്ണികൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. വനഭൂമിയില്‍ മരം മുറിക്കുന്നതിനും പാറ ഖനത്തിന് അനുമതി നല്‍കിയതിനുമാണ് നടപടി. വനം വകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കല്‍ റിസ!!ര്‍വ് വനഭൂമിയില്‍ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വനഭൂമിയില്‍ നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു. 72 ലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

Top