അട്ടപ്പാടി മധുക്കേസില്‍ അസാധാരണ നടപടി; മജിസ്‌ട്രേറ്റിനെ വിസ്തരിക്കും

പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ മജിസ്‌ട്രേറ്റിനെ വിസ്തരിക്കാൻ അനുമതി. പ്രോസിക്യൂഷൻ ഹർജിയിലാണ് കോടതിയുടെ അസാധരണ ഉത്തരവ്. പ്രത്യേക ജില്ല കോടതിയിലെ മജിസ്‌ട്രേറ്റ് എൻ രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നും കോടതി നിർദേശിച്ചു.

മുൻ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിനെയും വിസ്തരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മധു കൊല്ലപ്പെട്ട സമയത്ത് സർക്കാർ നിർദേശ പ്രകാരം മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത് രമേശനായിരുന്നു. നീതിന്യായ ചരിത്രത്തിലെ അത്യപൂർവമായ വിധിയാണ് മണ്ണാർക്കാട് കോടതിയുടെത്.

Top