കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ അനുമതി നല്‍കി ഗതാഗത വകുപ്പ്. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ – 310 എണ്ണം( സിഎന്‍ജി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ കീഴില്‍ സബ്സിഡി ലഭ്യമാകും, ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശ നിരക്കിലുള്ള വായ്പയായാണ് ലഭിക്കുക.

ഡല്‍ഹി കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ ഗ്രീന്‍ സിറ്റിയാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഈ പദ്ധതി നടപ്പിലാക്കുക. മൂന്ന് വര്‍ഷത്തിനകം സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് പൂര്‍ണമായി നടപ്പിലാക്കാനാണ് ശ്രമം. ഇതിനായി ആനയറയില്‍ ഇപ്പോള്‍ സിഎന്‍ജി പമ്പ് വന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ പമ്പ് ആരംഭിക്കുന്നതിന് വേണ്ടി ഓയില്‍ കമ്പനികള്‍ പഠനം നടത്തി വരുകയാണ്.

Top