ജയ്പുര്‍: രാജസ്ഥാനില്‍ ബാലവിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കി. ഇനി മുതല്‍ ബാല വിവാഹങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച നിയമ ഭേദഗതി നിയമസഭ പാസാക്കി. വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണമന്നാണ് നിയമത്തില്‍ പറയുന്നത്.
എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ജില്ലാ തലത്തില്‍ ഡിഎംആര്‍ഒ വഴി മാത്രമായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനി ബ്ലോക്ക് തലത്തിലും ഓഫീസര്‍മാര്‍ ഉണ്ടാകും.
വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 18 വയസിന് താഴെയും ആണ്‍കുട്ടിക്ക് 21 വയസിന് താഴെയുമാണെങ്കില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കണം. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ ഈ വിവരം അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍ നടപടികളെന്നും നിയമത്തില്‍ പറയുന്നു.