സംസ്ഥാനത്ത് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍

bus charge

തിരുവനന്തപുരം: സംസ്ഥാനത്ത് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍.

ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ സംസ്ഥാനത്ത് ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ സംസ്ഥാനത്തിനും, കെ.എസ്.ആര്‍.ടി.സിക്കും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നീക്കം.

മാത്രമല്ല, വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും ഉത്തരവുണ്ട്.

Top