ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നു സിഎന്‍ജി പമ്പ് ജീവനക്കാരെ അക്രമികള്‍ കൊലപ്പെടുത്തി. പമ്പ് മാനേജര്‍ പുഷ്‌പേന്ദ്ര, ജീവനക്കാരായ ഭൂപേന്ദര്‍, നരേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളാണു മൂവരും.
വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് പോലീസ് സംശയിക്കുന്നു. പന്പിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. മാനേജരുടെ മുറിയിലാണു പുഷ്‌പേന്ദ്രയുടെയും നരേഷിന്റെയും മൃതദേഹം കണ്ടെത്തിയത്. ഭൂപേന്ദ്രയുടെ മൃതദേഹം മുറിക്കു വെളിയിലായിരുന്നു.