എന്‍പിഎസ് നിക്ഷേപത്തിന് നികുതിയിളവ്; ആനുകൂല്യപരിധി ഒരുലക്ഷമാക്കിയേക്കും

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ(എന്‍പിഎസ്) നിക്ഷേപത്തിന് കൂടുതല്‍ ആദായ നികുതിയിളവ് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിക്ഷേപത്തിന് കൂടുതല്‍ ആദായ നികുതിയിളവ് അനുവദിക്കുകയാണെങ്കില്‍ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയര്‍ത്തും. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ ടിയര്‍ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് സെക്ഷന്‍ 80സിസിഡി പ്രകാരമാണ് നികുതിയിളവുള്ളത്.

നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധനനേട്ടത്തിന് നല്‍കുന്ന നികുതി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പെന്‍ഷന്‍പറ്റുമ്പോഴോ 60 വയസ്സാകുമ്പോഴോ നിക്ഷേപ തുകയില്‍ നിന്ന് 60 ശമതാനമാണ് പിന്‍വലിക്കാന്‍ കഴിയുക. ബാക്കിയുള്ള തുക നിര്‍ബന്ധമായും ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആ തുകയില്‍ നിന്നാണ് പെന്‍ഷന്‍ ലഭിക്കുക.

Top