ബെംഗളൂരു: പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ ലിങ്കെഡ്ഇന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 500 ദശലക്ഷം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കാന്‍ വെച്ചെന്ന് റിപ്പോര്‍ട്ട്. ആകെ ഉപഭോക്താക്കളുടെ മൂന്നില്‍ രണ്ട് ഭാഗം പേരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണക്കാക്കുന്നത്.
പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ജോലിസ്ഥലം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാര്‍ക് വെബില്‍ ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ ഡാറ്റ വില്‍പ്പനയ്ക്ക് വെക്കപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരവും പുറത്ത് വരുന്നത്.
എന്നാല്‍ ഇത് ലിങ്കെഡ് ഇന്‍ ഡാറ്റ ബ്രീച്ചല്ലെന്നാണ് കമ്പനിയുടെ വാദം. സ്‌ക്രാപ് വിഭാഗത്തില്‍ പെടുന്ന വിവരങ്ങളാണ് പുറത്തുപോയത്. സ്വകാര്യ വ്യക്തികളുടെ പബ്ലിക് ആയി കാണാനാവാത്ത വിവരങ്ങളൊന്നും പുറത്തുപോയിട്ടില്ലെന്നാണ് തങ്ങള്‍ക്ക് നടത്തിയ പരിശോധനയില്‍ വ്യക്തമായതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.