ബ്യൂണസ് ഐറിസ്: റഷ്യ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പെറു സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. സ്‌കോട്ട്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ ആര്‍ചറിന്റെ രണ്ട് പിഴവുകളാണ് മികച്ച രീതിയില്‍ പൊരുതിയ സ്‌കോട്ടിഷ് നിരയ്ക്ക് വിനയായത്.
ക്രിസ്റ്റ്യന്‍ കുയേകംവയും ജെഫ്‌ഫേഴ്‌സണ്‍ ഫര്‍ഫാനുമാണ് പെറുവിനായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ആര്‍ചര്‍ കാരണം പെറു ഒരു പെനാള്‍ട്ടി വഴങ്ങുകയും രണ്ടാം പകുതിയില്‍ ഒരു എളുപ്പം തടയാന്‍ കഴിയുമായിരുന്ന പന്ത് ഗോള്‍കീപ്പറിന്റെ പിഴവില്‍ ഗോളായി മാറുകയും ആയിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മക്ടോനിനെ ഉള്‍പ്പെടെ എട്ട് അരങ്ങേറ്റക്കാരുമായാണ് സ്‌കോട്ട്‌ലന്‍ഡ് ഇറങ്ങിയത്. ജൂണ്‍ 3ന് സൗദി അറേബ്യക്കെതിരെ ആണ് പെറുവിന്റെ അടുത്ത മത്സരം.