കണ്ണൂര്‍: ഇരിട്ടി-മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പെരുമ്പാടി ലേക് വ്യൂ പോയിന്റിലെ പാലം മലവെള്ളപാച്ചിലില്‍ ഒലിച്ച് പോയി.
റോഡ് തകര്‍ന്നതിനാല്‍ തടാകത്തിന് സമീപം 30 മീറ്ററോളം റോഡ് തകര്‍ന്ന് ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്.
മാക്കൂട്ടം ചുരം റോഡിലാണ് ഗതാഗതം തടസപ്പെട്ടത്. അതിനാല്‍, വിരാജ് പേട്ട വഴി പോകേണ്ട വാഹനങ്ങള്‍ മാനന്തവാടി വഴി തിരിച്ചുവിടുകയാണ്. കനത്ത മഴയും പെരുമ്പാടി തടാകത്തിലെ ജലനിരപ്പുയര്‍ന്നതും റോഡ് തകരാന്‍ കാരണമായി
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.