പെരിങ്ങല്‍കുത്ത് ഡാം തുറന്നുവിടും; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: പെരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം സ്‌ള്യൂയിസ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവരും മത്സ്യബന്ധനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ചാലക്കുടി പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് പെരിങ്ങല്‍കുത്ത് ഡാം സേഫ്റ്റി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പെരിങ്ങല്‍കുത്ത് 24 മെഗാവാട്ട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നിലവിലുള്ള പെരിങ്ങല്‍കുത്ത് ജനറേറ്റിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതല്‍ 31 വരെ നിര്‍ത്തിവയ്ക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനാല്‍ ചാലക്കുടി പുഴയിലെ നീരൊഴുക്കിന്റെ ലഭ്യത ഉറപ്പാക്കാനായാണ് ഡാമിലെ വെള്ളം തുറന്നുവിടുന്നത്.

Top