പെഷവാറില്‍ മനുഷ്യവകാശ പ്രവര്‍ത്തകനായ സിക്കുകാരന്‍ കൊല്ലപ്പെട്ടു

dead

പെഷവാര്‍: പെഷവാറിലെ മനുഷ്യവകാശ പ്രവര്‍ത്തകനായ സിക്കുകാരന്‍ കൊല്ലപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ചര്‍മ്മിജ് സിംഗാണ് കൊല്ലപ്പെട്ടത്. സ്‌ക്കീം ചൗക്ക് ഏരിയയിലെ കടയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരണമടഞ്ഞു. വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലുമാണോ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.

ദശാബ്ദങ്ങളായി സിംഗ് പെഷവാറില്‍ താമസിക്കുകയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബം കുമ്രം- ഗോത്ര മേഖലയില്‍ നിന്നുള്ളവരാണ്. ഖൈബര്‍-പക്തുന്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനത്ത് അദ്ദേഹം വര്‍ഷങ്ങളായി കട നടത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ട നിരവധി കൊലപാതകങ്ങള്‍ സിക്കുകാരുടെ കൂട്ടത്തിലായിരുന്നു.

Top