മുംബൈ: മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.
യവാത്മലിലെ വിദര്‍ഭയിലാണ് സംഭവം. 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. കീടനാശിനി പ്രയോഗത്തെ തുടര്‍ന്നു 700 കര്‍ഷകരാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജില്ലാഭരണകൂടത്തിന് യഥാസമയം സാധിച്ചില്ലെന്ന് മഹാരാഷ്ട്ര കൃഷിമന്ത്രി പറഞ്ഞു.
കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ ചട്ടങ്ങള്‍ പാലിക്കത്തതാണ് സംഭവത്തിനു കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.