ഇനി വളര്‍ത്തു പട്ടിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; പദ്ധതിയുമായി ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

മുംബൈ: രാജ്യത്ത് വളര്‍ത്തുനായകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. മൂന്ന് മാസം മുതല്‍ 10 വയസ് വരെയുള്ള നാടന്‍ പട്ടികള്‍ക്കും വിവിധ ബ്രീഡുകളില്‍ ഉള്ളവയ്ക്കും ക്രോസ് ബ്രീഡുകള്‍ക്കുമെല്ലാം ഇന്‍ഷുറന്‍സ് ഉറപ്പാക്കാനാവും. പ്രീമിയം തുക 315 മുതലാണ് ആരംഭിക്കുന്നത്.

പ്രായം, വലുപ്പം, ലിംഗം, തുടങ്ങി വിവിധ ഘടകങ്ങളെ അപേക്ഷിച്ച് പ്രീമിയം തുകയില്‍ വ്യത്യാസം ഉണ്ടാകും. ആര്‍എഫ്‌ഐഡി ടാഗുകളുള്ള പട്ടികള്‍ക്ക് പോളിസിയില്‍ അഞ്ച് ശതമാനം ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.വൈദ്യ പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭിക്കുന്നതിനടക്കം പദ്ധതി ഉപകാരപ്പെടുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ തപന്‍ സിങ്കല്‍ പറഞ്ഞു. പഗ്‌സ് പോലുള്ള കുഞ്ഞന്‍ പട്ടികള്‍ മുതല്‍ ഗ്രേറ്റ് ഡേന്‍ പോലുള്ള വലിയ നായകള്‍ക്ക് വരെ പരിരക്ഷ ലഭിക്കും.

Top