ന്യൂഡല്‍ഹി:സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ (PETA:Indias Animal Right Organisation)കത്ത്.
ജര്‍മനിയുടെ പരിസ്ഥിതി മന്ത്രി മന്ത്രാലയത്തിന്റെ യോഗങ്ങളിലും മറ്റ് പരിപാടികളില്‍ നിന്നും മാംസം നിരോധിച്ചിരുന്നു. ഇതിനു പുറകെയാണ് പെറ്റ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ക്രമാതീതമായ മാംസ ഉല്‍പ്പാദനം കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുമെന്നും വരള്‍ച്ചയ്ക്കും കടുത്ത ചൂടിനും കാരണമാകുമെന്നും ജര്‍മന്‍ മന്ത്രാലയം പറയുന്നു.
മാംസ വ്യവസായം ഭൂമിയെ വരള്‍ച്ചയിലേക്ക് നയിക്കുമെന്നും പ്രകൃതി വിഭവങ്ങളെ കാര്യമായി ബാധിക്കുമെന്നും പെറ്റയുടെ വക്താവ് നികുഞ്ജ് ശര്‍മ പറഞ്ഞു.
സര്‍ക്കാര്‍ പരിപാടികളില്‍ പരിസ്ഥിതി സൗഹാര്‍ദമായ വിഭവങ്ങള്‍ നല്‍കണമെന്നും ആരോഗ്യകരമായ മനുഷ്യരെ വളര്‍ത്തിയെടുക്കണമെന്നും പെറ്റ കത്തില്‍ പറയുന്നു. മാത്രമല്ല കാലാവസ്ഥ വ്യതിയാനം ഇന്ത്യയെ മോശമായ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും പെറ്റ ചൂണ്ടിക്കാട്ടി