കോഴിക്കോട്: ഫിഫയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതികള്‍ പൂര്‍ണമായി പുറത്തുകൊണ്ടുവരണമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം പീറ്റര്‍ ഷില്‍ട്ടണ്‍. ഫിഫയിലെ അഴിമതിയെ കുറിച്ച് മിഷേല്‍ പ്ലാറ്റിനി അടക്കമുള്ളവര്‍ മൗനം പാലിക്കുകയാണ്. ഇത് നിര്‍ഭാഗ്യകരമാണെന്നും ഷില്‍ട്ടണ്‍ പറഞ്ഞു.
അണ്ടര്‍17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിച്ച ഒരു കനകാവസരമാണ്. ഫിഫയുടെ ഇത്തരം നടപടികള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കുമെന്നും ഷില്‍ട്ടണ്‍ പറഞ്ഞു. യു.എന്‍. കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ എത്തിയ ഷില്‍ട്ടണ്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോടും തൃശൂരും തമ്മിലുള്ള യു.എന്‍. കപ്പ് ഫുട്‌ബോള്‍ ഫൈനല്‍.
ഐക്യരാഷ്ട്ര സഭയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറാണ് 1986 മെക്‌സിക്കോ ലോകകപ്പില്‍ ഡീഗോ മാറഡോണയുടെ ദൈവത്തിന്റെ ഗോളിന് മുന്നില്‍ തോറ്റുപോയ ഷില്‍ട്ടണ്‍.