വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ക്യാമ്പസ് രാഷട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബന്ദിന്റെ പേരില്‍ സിബിഎസ്‌സി സ്‌കൂളുകളില്‍ പോലും പഠനം മുടക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സിബിഎസ്‌സി സ്‌കൂളുകളില്‍ പഠനം മുടക്കുന്നതായി അറിവില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

കൊല്ലം ജില്ലയിലടക്കം ഇത്തരം സംഭവങ്ങള്‍ പതുവാണെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നുണ്ടെങ്കിലും ഏത് സ്‌കൂളിലാണ് എന്നത് ഹര്‍ജിയില്‍ പാമര്‍ശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

Top