കടുവ ഒടിടിയിൽ റീലിസ് ചെയ്യുന്നതിനെതിരെ ഹര്‍ജി

റെ വിവാദങ്ങള്‍ക്കൊടുവിലാണ് പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘കടുവ’ തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ കടുവയുടെ ഒടിടി റിലീസിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദ്ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമേ പേര് മാറ്റിയിരുന്നുള്ളു. നിയമം അനുസരിച്ച്‌ ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നാണ്. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ കേസിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച്‌ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേര് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തീയേറ്റുകളി​ലെത്തിയത്.

Top