ഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ തിരെഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. സ്ഥാനമേറ്റെടുത്തതിന് ശേഷം കാതോലിക്ക ബാവ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ത്തോഡോക്‌സ് സഭയില്‍ ഏഴ് വൈദികരെ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യം ഉന്നയിക്കുന്നു.
ഫെബ്രുവരി 25-നാണ് വൈദികര്‍ക്ക് മെത്രോപ്പോലീത്ത പട്ടം നല്‍കുന്ന ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അപേക്ഷ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി.