ബജ്രംഗ്ദള്‍, വി.എച്ച്.പി റാലികള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ബജ്രംഗദളും വി.എച്ച്.പിയും ബജ്രംഗദളും നടത്താനിരിക്കുന്ന റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകനായ സി.യു സിങ്ങാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് അനിരുദ്ധ ബോസിന് മുമ്പാകെയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന അഭ്യര്‍ഥന അദ്ദേഹം നടത്തിയത്. എന്നാല്‍, അനിരുദ്ധ ബോസ് തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടു. ഞങ്ങള്‍ ഭരണഘടനാ ബെഞ്ചിലാണ് ഇരിക്കുന്നത്. അടിയന്തര കേസുകള്‍ വേഗത്തില്‍ കേള്‍ക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പരാമര്‍ശിക്കുന്ന രജിസ്ട്രാറിലേക്ക് പോകുകയെന്നായിരുന്നു ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ബജ്രംഗ് ദള്ളും വി.എച്ച്.പിയും ഡല്‍ഹിയില്‍ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി നിര്‍മാന്‍ വിഹാര്‍ മെട്രോക്ക് സമീപമാണ് ബജ്രംഗദള്ളിന്റെ പ്രതിഷേധം. വിശ്വഹിന്ദു പരിഷത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ബജ്രംഗ്ദള്ളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top