കൊച്ചി: ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി. കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ പരാതിയാണ് മാധ്യമപ്രവര്‍ത്തക പിന്‍വലിച്ചത്.
വിധി തിരിച്ചടിയാകുമെന്ന ഉറപ്പിലാണ് ഹര്‍ജി പിന്‍വലിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയിലെ കേസ് റദ്ദാക്കാനായിരുന്നു ഹര്‍ജി. കേസ് ഒത്തുതീര്‍ന്നെന്ന് കാണിച്ചാണ് പരാതിക്കാരി ഹര്‍ജി നല്‍കിയിരുന്നത്.
ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് വൈകും. കേസ് റദ്ദായാല്‍ ഉടന്‍ എല്‍ഡിഎഫിനെ സമീപിക്കാനായിരുന്നു എന്‍സിപിയുടെ തീരുമാനം.
മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമുള്ള പരാതിയാണു കേസിന് ആധാരം. ഹര്‍ജിയെ എതിര്‍ത്ത് മഹിളാ മോര്‍ച്ചയും മറ്റും കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.
അതേസമയം ഹര്‍ജി പിന്‍വലിച്ച കാര്യം അറിയില്ലെന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.