jayalalitha dead; petition seeking a CBI probe

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതല്‍പര്യ ഹര്‍ജി.

തമിഴ്നാട്ടിൽനിന്നുള്ള ഒരു സന്നദ്ധ സംഘടനാണ് ഹർജി നൽകിയത്. ജയലളിതയുടെ ആരോഗ്യ സ്‌ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയോ സന്ദർശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല.

ആശുപത്രി പുറത്തുവിട്ടുകൊണ്ടിരുന്ന വാർത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് അറിയാനുള്ള ഏക മാർഗം. ഇതുമായി ബന്ധപ്പെട്ട് ജയലളിതയുടെ മരണശേഷം നിരവധിപ്പേർ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Top