അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി; ഇന്ന് പരിഗണിക്കും

പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംലൈസന്‍സിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയിട്ടില്ല.ആവശ്യമായ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയlച്ചത്.

പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് ലൈസന്‍സില്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍പ്പിച്ചിച്ചുവെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കണം.

Top