ഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി. കര്‍ഷകസമരം ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ ഉടന്‍ ഡല്‍ഹിയില്‍ നിന്നമാറ്റണമെന്നുമാണ് റിട്ട് ഹര്‍ജിയിലെ ആവശ്യം.
അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം, കിസാന്‍ മുക്തി മോര്‍ച്ച രാജ്യത്ത് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.