തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നാളെയും വര്‍ധിക്കും. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി പിന്നിട്ടാല്‍ ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഉയരും. ഡീസലിന് 84 പൈസയുടെ വര്‍ധനയും ഉണ്ടാകും.
ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ് നാളത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്.