ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. 60 പൈസ വീതമാണ് റീട്ടെയില്‍ വിലയില്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ 80 ദിവസങ്ങള്‍ക്കു ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 16നാണ് അവസാനമായി വില പരിഷ്‌കരിച്ചത്.
കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ സെസ് അല്ലെങ്കില്‍ വാറ്റ് വര്‍ധിച്ചപ്പോള്‍ മാത്രമാണ് വിലയില്‍ വ്യത്യാസം വന്നത്. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതു റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.
പ്രധാന നഗരങ്ങളിലെ വില
1. കൊച്ചി– പെട്രോൾ 72.32, ഡീസൽ 66.48
2. ന്യൂഡൽഹി- പെട്രോൾ 71.86, ഡീസൽ 69.99
3. മുംബൈ- പെട്രോൾ 78.91, ഡീസൽ 68.79
4. ചെന്നൈ- പെട്രോൾ 76.07, ഡീസൽ 68.74
5. ഹൈദരാബാദ്- പെട്രോൾ 74.61, ഡീസൽ 68.42
6. ബെംഗളുരൂ- പെട്രോൾ 74.18, ഡീസൽ 66.54